ജാനകി
സുരേഷ് ഗോപി ചിത്രം ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള റിവൈസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടതായി കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്. ചിത്രത്തിന്റെ പേരിലെ 'ജാനകി' എന്ന വാക്ക് ആണത്രേ സെൻസർ സർട്ടിഫിക്കറ്റ് വൈകിപ്പിക്കാൻ കാരണം.
ചിത്രത്തിന്റെ നിർമ്മാതാക്കൾ ഹൈക്കോടതിയിൽ കേസ് കൊടുത്തതിനെ തുടർന്ന് ആവണം ഇപ്പോൾ റിവൈസിങ് കമ്മിറ്റിക്ക് വിട്ടിരിക്കുന്നത്. സാംസ്കാരിക കേരളം എങ്ങോട്ടാണ് പോകുന്നത്? കേവലം 'ജാനകി' എന്ന പേരിന് ഇത്രമാത്രം തിളക്കേണ്ടതുണ്ടോ ബോർഡിലെ മെമ്പർമാർക്ക്? അങ്ങനെയെങ്കിൽ പഴയകാലത്ത് പുരാണങ്ങളിൽ നിന്ന് എത്രയെത്ര പേരുകൾ സിനിമകൾ കടമെടുത്തിരിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ