creative time


നമസ്കാരം🙏. ഇത് അജയകുമാർ ആണ്. എനിക്കൊരു പുതിയ വിഷയവുമായിട്ടാണ് ഇന്ന് വരാനുള്ളത്.  
 നമ്മുടെ ജീവിതത്തിൽ ഒരു ദിവസത്തിൽ കിട്ടുന്ന സമയം എങ്ങനെ കാര്യക്ഷമമായി വിനിയോഗിക്കാം എന്നുള്ളതാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.  എല്ലാവർക്കും ഒരു ദിവസം 24 മണിക്കൂറാണ് ഉള്ളത്.  അത് ആർക്കായാലും, ആ 24 മണിക്കൂർ എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്  അവന്റെ ജീവിത പുരോഗതി. ഒരു ആരോഗ്യമുള്ള ആൾക്ക് ഏഴു മണിക്കൂർ ഉറങ്ങണം. എട്ടുമണിക്കൂർ ജോലി ചെയ്യണം. ബാക്കിയുള്ള 9 മണിക്കൂറിനെ മൂന്നായിട്ട് ഭാഗിക്കണം. ആദ്യത്തെ മൂന്ന് മണിക്കൂർ അവനവന്റെ ഹോബിക്ക് അനുസരിച്ചുള്ള ജോലികൾ ചെയ്യാൻ ഉപയോഗിക്കാം.  പിന്നെത്തെ  മൂന്നുമണിക്കൂർ, പുരുഷന്മാർ ആണെങ്കിൽ അടുക്കളയിൽ ഭാര്യമാരെ സഹായിക്കാം, സ്ത്രീകളാണെങ്കിൽ ആ മൂന്നുമണിക്കൂർ കുക്കിംഗിന് ഉപയോഗിക്കാം,  വായിക്കാൻ ഇഷ്ടമുള്ള ആൾക്കാർക്ക്  വായനയിൽ മുഴുകാം. പിന്നീടുള്ള മൂന്നുമണിക്കൂർ അവന്റെ ഫാമിലിക്ക് വേണ്ടിയിട്ടുള്ള സമയമാണ്. അച്ഛനമ്മമാരുടെ അടുക്കൽ ഇരിക്കാം, ഭാര്യയുടെയും മക്കളുടെ കൂടെയും ഇരിക്കാം.  അങ്ങനെ ജീവിതം വളരെയേറെ സന്തോഷപ്രദമായി, ടെൻഷൻ ഒന്നും ഇല്ലാതെ, മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും എന്നാണ് ഞാൻ ജീവിതത്തിൽ കണ്ടെത്തിയിട്ടുള്ളത്.  നിങ്ങൾക്ക് അഭിപ്രായം എന്താണ്? 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ