income tax



ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം കിട്ടുന്ന പെൻഷനിൽ നിന്നും വരുമാന നികുതി പിടിക്കണമോ? ഒരുവൻ ജീവിതകാലം മുഴുവൻ പണിയെടുത്തു വരുമാനനികുതിയും  കൊടുത്തു അവസാനം ജോലിയിൽ നിന്നും വിരമിച്ചതിനുശേഷം കിട്ടുന്ന പെന്ഷന് നികുതി കൊടുക്കണമെന്ന് പറയുന്നത് ഒരു വികസിത രാജ്യത്തിനു ഭൂഷണമാണോ? ഇന്ത്യ വികസിത രാജ്യത്തിന്റെ പാതയിലേക്ക് ആണെന്നാണല്ലോ പറയുന്നത്.   

മുതിർന്ന പൗരന്മാർക്ക് ആദരവുള്ള  ജീവിതം നൽക്കേണ്ടത് ഏതൊരു സിവിലൈസ്ഡ് സമൂഹത്തിന്റെയും അടിസ്ഥാനമാകണം.  വികസിത രാജ്യങ്ങളിൽ പെൻഷന് നാമമാത്രമായ നികുതി ഉണ്ട്. പക്ഷേ,   ആരോഗ്യസംരക്ഷണം, ഗതാഗതം, ജീവിത സൗകര്യങ്ങൾ എല്ലാം മുതിർന്നവർക്ക് സൗജന്യമായിട്ട് ലഭ്യമാണ്.  

ഇനി  വരുമാനമുണ്ടായിട്ടല്ലേ ടാക്സ്  കൊടുക്കുന്നത് എന്നു പറഞ്ഞാൽ, മുകളിൽ പറഞ്ഞ സൗകര്യങ്ങൾ സൗജന്യമായി അവനു ലഭ്യമാക്കേണ്ടതല്ലേ? 
ഇന്ത്യപോലെയുള്ള വികസന പഥത്തിലുള്ള
രാജ്യങ്ങൾ, മുതിർന്ന പൗരന്മാരെ സമ്പദ് വ്യവസ്ഥയുടെ "ബാധ്യതയല്ല" മറിച്ച് "അനുഭവങ്ങളുടെ നിധി" എന്ന നിലയിൽ  കാണേണ്ട സമയമാണിത്. 

ആ ആഖ്യാനം നടപ്പിലാക്കുമ്പോഴാണ്-- പെൻഷനിൽ നിന്നുള്ള നികുതി ഒഴിവാക്കുന്ന തീരുമാനം ഒരുങ്ങുന്നത്.

 ഈ വിഷയത്തിൽ എന്താണ് നിങ്ങളുടെ അഭിപ്രായം?


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ