perfectionism

 പരിപൂർണതാവാദം അഥവാ perfectionism: അതിന്റെ ഗുണങ്ങളും ദോഷങ്ങളും.

പരിപൂർണതാവാദം അഥവാ perfectionism എന്നത് പലർക്കും വിജയത്തിനുള്ള പ്രേരക ശക്തിയാകുമ്പോൾ, ചിലർക്കത് മാനസിക സമ്മർദ്ദത്തിന് വഴിയൊരുക്കുന്ന പ്രശ്നമായും മാറാം.  പെർഫെക്ഷനിസ്റ്റുകൾ പലതരത്തിലുള്ള വരുണ്ട്. ചിലർ എക്സ്ട്രീം പെർഫെക്ഷനിസ്റ്റുകൾ ആയിരിക്കും. ചിലർ മോഡറേറ്റും. എക്സ്ട്രീം പെർഫെക്ഷനിസം എന്ന് പറയുന്നത് ഒരു രോഗമാണ്. അവർക്ക് ഈ സമൂഹത്തിൽ ജീവിക്കുന്നതിന് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. അവർക്ക് ആൾക്കാരും ആയിട്ട്  ഇടപഴകുന്നതിന്  ബുദ്ധിമുട്ട് ഉണ്ടാകുന്നതായിട്ടാണ് കണ്ടുവന്നിട്ടുള്ളത്.   

 എക്സ്ട്രീം പെർഫെക്ഷനിസത്തിന് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.

  1. ഉയർന്ന നിലവാരമുള്ള ജോലി:

    • പെർഫെക്ഷനിസ്റ്റുകൾ ചെറിയ പിശകുകൾ പോലും പൊറുക്കാറില്ല. അതിനാൽ അവരുടെ ജോലി കൂടുതൽ കൃത്യതയോടെയും നിലവാരവുമോടെയായിരിക്കും.
  2. ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു:

    • കാര്യങ്ങൾ ഉത്തമമായി ചെയ്യുമ്പോൾ കിട്ടുന്ന അംഗീകാരം ഇവർക്കു കൂടുതൽ ആത്മവിശ്വാസം നൽകുന്നു.
  3. പ്രവർത്തനശീലത്തിൽ ഏകാഗ്രത:

    • ലക്ഷ്യത്തിലേക്ക് എത്താൻ പാടുപെട്ടും പരിശ്രമിക്കാനുള്ള മനസ്സുള്ളത് കൊണ്ട്, ഇവർ ഏകാഗ്രതയോടെ  പ്രവർത്തിക്കുന്നവരാകുന്നു.
  4. സ്വയം വളരാനുള്ള ആഗ്രഹം:

    • ഓരോ ചെറിയ കാര്യത്തിലൂടെയും വളരാനുള്ള മനോഭാവം ഇവർക്കുണ്ടായിരിക്കും.  
എന്നാൽ, ഈ സ്വഭാവക്കാർക്ക് കുറെയേറെ ദോഷവശങ്ങളും ഉണ്ട്. 
  1. സ്വയം വിമർശനം കൂടുതൽ:

    • ചെറിയ പിശകുകൾക്കുപോലും അവർ തങ്ങൾക്കു മാപ്പ് നൽകാറില്ല. ഇതിന്‌ കാരണം സ്ഥിരമായ സ്വയം വിമർശനം.
  2. മാനസിക സമ്മർദ്ദവും ആശങ്കയും:

    • എല്ലാം ‘പരിപൂർണ്ണമായി’ വേണം എന്ന ലക്ഷ്യം അവർക്ക് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാവാറുണ്ട്.  
  3. താരതമ്യ മനോഭാവം:

    • പലപ്പോഴും മറ്റുള്ളവരെയും തങ്ങളുടെ നിലവാരത്തിൽ കണക്കാക്കുന്നു. അതിനാൽ ബന്ധങ്ങൾ തകർന്നുപോകാനും സാധ്യതയുണ്ട്.
  4. പ്രവർത്തനം വൈകിപ്പിക്കൽ (Procrastination):

    •  എല്ലാം വളരെ കൃത്യമായി ചെയ്യണം എന്നൊരു മനോഭാവം  കാര്യങ്ങൾ ആരംഭിക്കാതെയോ അവസാനിപ്പിക്കാതെയോ കിടക്കാൻ ഇടയാകാം.
  5. സന്തോഷം കുറയ്ക്കുന്നു:

    • ഒന്നും കൃത്യമായി തീർക്കുന്നില്ലെന്ന അവബോധം കൊണ്ട് ഇവർക്ക് ജീവിതത്തിൽ സംതൃപ്തി കുറയാം.
 ഓഫീസ് മേധാവിയായി ഇക്കൂട്ടർ വന്നാൽ താഴെത്തട്ടിലുള്ള ആൾക്കാർ ഒരുപാട് കഷ്ടപ്പെടുന്നതിന് ഇടവരുത്തും. ഇക്കൂട്ടർ  സമതുലിതമായി ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിന്  താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്താൽ ഒരു പരിധിവരെ വിജയിക്കുന്നതായിരിക്കും :
  • നിലവാരങ്ങൾ നിശ്ചയിക്കുക, പക്ഷേ അധികം കഠിനമാക്കരുത്
  • തെറ്റുകൾ പഠനത്തിനായി ഉപയോഗിക്കുക, പരാജയം എങ്ങനെ വിജയത്തിലേക്ക് മാറ്റാമെന്ന് ചിന്തിക്കുക
  • താത്പര്യങ്ങൾ ആസ്വദിക്കുക, എല്ലാ കാര്യങ്ങളിലും വിജയം മാത്രമല്ല ലക്ഷ്യം
  • മറ്റുള്ളവരോടും സ്വയവും കരുണയും സഹനവും കാണിക്കുക.


പെർഫെക്ഷണിസം ശരിയായി ഉപയോഗിച്ചാൽ വളർച്ചയ്ക്കും വിജയത്തിനും വഴിയൊരുക്കും. എന്നാൽ അതിനെ അതിരുവിട്ടുപോകാതെ, ശരിയായ വിധത്തിൽ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.  ശരിയല്ലേ?


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അതിരുകളില്ലാത്ത സ്നേഹം

നിഴലും വെളിച്ചവും

ചായക്കടയിലെ സൈനികൻ