ഒറ്റ ഇരിപ്പിൽ വായിച്ചു എന്നൊക്കെ പറയുന്ന പോലെയുള്ള ഒരു പുസ്തകം. ഇത്ര അനുഭൂതിയോടെ ഈയടുത്തെങ്ങും ഇതുപോലെ ഒരു പുസ്തകം വായിച്ചിട്ടില്ല. അഖിൽ പി ധർമ്മജൻ എഴുതിയ റാം കെയർ ഓഫ് ആനന്ദി. ആമസോണിൽ വാങ്ങിക്കുവാൻ കിട്ടും.
എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം എന്ന ഗ്രാമം. 1977-78 കാലഘട്ടം. ഇന്നത്തെ പോലെ പരിഷ്കാരം ഒന്നും എത്തി നോക്കിയിട്ടില്ല. ഭൂരിഭാഗം ആൾക്കാരും കൃഷിക്കാർ. നാട്ടിലെ പണിയില്ലാത്തവരും വിജ്ഞാന കുതുകികളായ ആൾക്കാരും രാവിലെ തന്നെ ചായ കുടിക്കാനും പത്രം വായിക്കാനും ജംഗ്ഷനിലെ മനോഹരൻ ചേട്ടന്റെ കടയെയാണ് ആശ്രയിക്കുന്നത്. അങ്ങനെയിരിക്കെയാണ് സൈക്കിളെജ്ഞം വരുന്നു എന്ന കൗതുകകരമായ വാർത്ത കേൾക്കുന്നത്. സൈക്കിളെജ്ഞത്തെക്കുറിച്ച് ഏറെ കൊട്ടിഘോഷിക്കപ്പെട്ട വാർത്തകളാണ് ആൾക്കാർക്കിടയിൽ പ്രചരിപ്പിക്കപ്പെട്ടത്. ഒരു മാസത്തോളം ഉണ്ടാകുമത്രേ. പാട്ടും ഡാൻസും അഭ്യാസങ്ങളും അങ്ങനെ എല്ലാം കൂടിയതാണ് സൈക്കിൾയജ്ഞം. കൂട്ടത്തിൽ ഒരാൾ 24 മണിക്കൂറും സൈക്കിളിൽ തന്നെ ഇരുന്നുകൊണ്ട് പല അഭ്യാസങ്ങളും കാണിക്കും. അയാൾ താഴത്ത് ഇറങ്ങുകയേ ഇല്ലത്രേ. അടുത്ത നാട്ടിൽ സൈക്കിൾ യജ്ഞം വന്നപ്പോൾ കാണാൻ പോയ തോമസ്കുട്ടി പൊടിപ്പും തൊങ്ങലും കൂട്ടി സൈക്കിളെജ്ഞത്തെക്കുറിച്ച് നാട്ടിലൊക്കെ അവതരിപ്പിച്ചു. അങ്ങനെ നാട്ടുകാരൊക്കെ സൈക്കിൾയജ്ഞം കാണാനായിട്ട് വെമ...
നിഴലും വെളിച്ചവും എറണാകുളം മുരുക്കുംപാടത്താണ് മനോഹരന്റെ വീട്. രാവിലെ കായലിൽ നിന്നുള്ള തണുത്ത കാറ്റ് പടിവാതിലിലൂടെ കടന്നുവരുമ്പോൾ ചാരുകസേരയിൽ ഇരുന്നു ഓരോന്ന് ആലോചിക്കുകയായിരുന്നു മനോഹരൻ. അഞ്ചു വർഷമായി പെൻഷനായിട്ട്. ഭാര്യ ഗവൺമെന്റ് ആശുപത്രിയിൽ നഴ്സിംഗ് ജോലിയിൽ തുടരുന്നു. രണ്ടാൺമക്കൾ ഉള്ളത് വിവാഹശേഷം മക്കളും ഒക്കെയായി യൂറോപ്പിൽ താമസമാണ്. എല്ലാം നല്ലതു തന്നെ. പക്ഷേ ഹൃദയത്തിന്റെ ഒരു കോണിൽ പഴയകാലത്തിന്റെ തേങ്ങലുകൾ ഇന്നും ഒളിഞ്ഞു കിടന്നിരുന്നു. കഴിഞ്ഞുപോയ നാളുകൾ ചിലപ്പോൾ തണുത്ത തിരമാലകളായി മനസ്സിനെ സ്പർശിക്കുകയും, ചിലപ്പോൾ രാക്ഷസത്തിരകളായി അലറിയടിക്കുകയും ചെയ്യുന്നവയായിരുന്നു. അച്ഛൻ സുകുമാരന്റെ കൈപിടിച്ച് അടുത്ത പട്ടണത്തിലേക്ക് പോയതും, സിനിമ കണ്ട ശേഷം ചായക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചതുമെല്ലാം ഇന്നലെയെന്നപോലെ മനസ്സിൽ അവശേഷിക്കുന്നു. എന്നാൽ ഒരു വൈകുന്നേരം, കുട്ടികളുടെ കലപില ശബ്ദത്തിനെയും മറികടന്ന് വന്ന ഒരു വിളി, അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. “ചേച്ചീ… ചേച്ചീ… സുകുമാരൻ ...
ചായക്കടയിലെ സൈനികനും വിധി കാത്തുവെച്ച സ്നേഹവും "ജീവിതം ചിലപ്പോൾ നമ്മളെ പാതിവഴിയിൽ തനിച്ചാക്കി പോയേക്കാം, പക്ഷേ ശരിയായ മനുഷ്യർ ശരിയായ സമയത്ത് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും..." കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനിലെ ചെറിയൊരു ചായക്കടയിൽ നിന്ന് തുടങ്ങിയ ഒരു അതിജീവനത്തിന്റെ കഥയാണിത്. ഒരു പഴയ പട്ടാളക്കാരന്റെ കണ്ണുനീരും, ചതിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ നിസ്സഹായാവസ്ഥയും, ഒടുവിൽ നന്മയുള്ള സൗഹൃദം തീർത്ത ഒരു പുതിയ ജീവിതവും. വായിച്ചു നോക്കുമല്ലോ... ചായക്കടയിലെ സൈനികൻ കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷന് പുറത്തെ ആ പഴയ ചായക്കടയിൽ എപ്പോഴും കുമാരൻ നായരുണ്ടാകും. ഒപ്പം സഹായത്തിന് മകൾ ശ്രീക്കുട്ടിയും. കുമാരൻ നായർ ചെറുപ്പകാലത്ത് സൈന്യത്തിൽ ആയിരുന്നു. യുദ്ധത്തിൽ പങ്കെടുത്തു പരിക്കേറ്റതിനെത്തുടർന്ന് വിരമിക്കൽ വാങ്ങി നാട്ടിൽ പോന്നതാണ്. കുറച്ചുനാൾ പണിക്കൊന്നും പോകാനാകാതെ വീട്ടിൽ തന്നെ ഇരുന്നു. ഇതിനിടെ കല്യാണവും കഴിഞ്ഞു. കുമാരൻ നായരുടെ അച്ഛന്റെ മരണശേഷം അച്ഛൻ നടത്തിവന്ന ചായക്കട കുമാരൻ നായർ ഏറ്റെടുത്തു നടത്തി. ഈ സമയം കുമാരൻ നായർക്ക് ഒരു മകളും പിറന്നു. കുമാരൻനായർക്ക് ചിലവ് കൂടിക്കൂടി വന്നു. മകളുടെ വിദ്യാഭ...
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ